മഞ്ഞുകാലത്ത് ഓറഞ്ച് കഴിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങൾ നൽകും. വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുള്ള ഓറഞ്ച് പതിവായി കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിക്കും.
ദഹനം മെച്ചപ്പെടുത്താൻ ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ഫൈബർ സഹായിക്കും. ഓറഞ്ചിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ നിർജനീകരണം തടയാനും ഇത് നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഓറഞ്ച് കഴിക്കുന്നത് പ്രയോജനം ചെയ്യും. ഓറഞ്ചിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള ഫൈബറും പൊട്ടാസ്യവും ഹൃദയാരോഗ്യം വർദ്ധിപ്പിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. ചർമ്മ സംരക്ഷണത്തിനും ഇത് വളരെ ഉത്തമമാണ്.
അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും വീക്കം തടയാനും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഓറഞ്ച് സഹായിക്കും. വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈറ്റോകെമിക്കൽസ്, വിറ്റാമിൻ ബി കോംപ്ലക്‌സ്, ഫോളേറ്റ് എന്നിവ ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.