മീൻ കറിയ്ക്ക് രുചി വർദ്ധിപ്പിക്കുന്നത് മാത്രമല്ല, മറ്റ് ഒട്ടേറെ ഗുണങ്ങൾ കുടംപുളിയ്ക്കുണ്ട്. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനുമെല്ലാം ഇത് വളരെ നല്ലതാണ്.
കൊളസ്‌ട്രോൾ കുറയ്ക്കാനും കുടുംപുളി കഴിക്കുന്നത് നല്ലതാണ്. നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അതിറോസ്‌ക്ലീറോസിസ്, ഹൃദയാഘാതം, പക്ഷാഘാതം ഇവയൊക്കെ വരാനുള്ള സാധ്യത കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ റെസ്‌പോൺസും കുടംപുളി മെച്ചപ്പെടുത്തുന്നു.
ക്ഷീണം, പേശികൾക്കു തളർച്ച ഇവയെല്ലാം അകറ്റി ഊർജ്ജമേകുന്നു. വിശപ്പു നിയന്ത്രിക്കുന്നു. ഇതുമൂലം കൃത്യസമയത്തും കൃത്യമായ അളവിലും ഭക്ഷണം കഴിക്കുകയും ശരീരഭാരം കുറയുകയും ചെയ്യും.

