ഐസ്ക്രീം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പ്രായഭേദമന്യേ എല്ലാവരും കഴിക്കുന്ന ഭക്ഷണമാണിത്. വിറ്റാമിൻ ഡി, വിറ്റാമിൻ എ, കാൽസ്യം, ഫോസ്ഫറസ്, റൈബോഫ്‌ലേവിൻ എന്നിവയാൽ സമ്പന്നമാണ് ഐസ്‌ക്രീം.
ഐസ്‌ക്രീമിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ-എ കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിന് ഐസ്‌ക്രീം സഹായിക്കുന്നു. ഐസ്‌ക്രീമിലുള്ള വൈറ്റമിൻ-ഡി ഭക്ഷണത്തിൽ നിന്ന് കാത്സ്യവും മറ്റ് ആരോഗ്യ പോഷകങ്ങളും ആഗിരണം ചെയ്യുകയും വൃക്കകളിൽ സൂക്ഷിക്കുകയും ചെയ്യും. ഇതിലെ വിറ്റാമിൻ കെ ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കുകയും രക്തകോശങ്ങൾ തടയുകയും രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യും.
ഐസ്‌ക്രീമിൽ ധാരാളം കാത്സ്യവും അടങ്ങിയിട്ടുണ്ട്.

