മാസം 2750 രൂപ പെൻഷൻ ; അവിവാഹിതർക്കും വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ

അവിവാഹിതർക്കും വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. പ്രായമുള്ള മരങ്ങളെ സംരക്ഷിക്കുന്നവർക്ക് പെൻഷൻ പ്രഖ്യാപിച്ച് മാസങ്ങൾ ആകുന്നതിനു മുൻപാണ് പുത്തൻ പെൻഷൻ പദ്ധതിയുമായി വീണ്ടും ഹരിയാന സർക്കാർ എത്തിയിരിക്കുന്നത്.

പുതിയ പദ്ധതി അനുസരിച്ച് 45വയസ്സിനും 60 വയസ്സിനും ഇടയിലുള്ള അവിവാഹിതർക്ക് 2750 രൂപയാണ് മാസം പെൻഷനായി ലഭിക്കുക. വാർഷിക വരുമാനം 1.8 ലക്ഷത്തിൽ താഴെ ഉള്ളവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 40 വയസ്സുമുതൽ 60 വരെയുള്ള വിഭാര്യർക്കും പെൻഷൻ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വിഭാര്യർക്കുള്ള പെൻഷൻ ലഭിക്കും.