പോലീസിന് ജനങ്ങളുടെ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും എപ്പോൾ വേണമെങ്കിലും ഓണാക്കാം ; പുത്തൻ നിയമവുമായി ഫ്രാൻസ്

പോലീസിന് സംശയം തോന്നുന്ന ആളുകളുടെ ഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ക്യാമറകളും, മൈക്രോഫോണുകളും, ജിപിഎസ് ലൊക്കേഷനും റിമോട്ടായി ഓണ്‍ ചെയ്യാന്‍ അനുവദിച്ചുള്ള ബിൽ പാസ്സാക്കി ഫ്രാൻസ്. ജേണലിസ്റ്റുകള്‍, നിയമജ്ഞര്‍ തുടങ്ങി ‘സെന്‍സിറ്റിവ്’ ആയ ജോലിചെയ്യുന്നവരെ മാത്രം ഇതിന്റെ പരിധിയില്‍ നിന്ന് അടുത്ത കാലത്തു നടത്തിയ ഭേദഗതിയിലൂടെ ഒഴിവാക്കിയിട്ടുണ്ട്. ആറു മാസത്തേക്കായിരിക്കും അനുമതി.

പൗരസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവരെ ഞെട്ടിക്കുന്ന തരത്തിലുള്ള നിയമമാണ് ഫ്രാൻസ് ഇപ്പോൾ പാസ്സാക്കിയിരിക്കുന്നത്. ഇന്റർനെറ്റ് മുഴുവൻ ഇതാണ് ഇപ്പോൾ ചർച്ച. ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന സംഘടനയായ ലാ ക്വാഡ്രാചുര്‍ ഡു നെറ്റ് (La Quadraturedu Net) ഈ നിയമം ദുരുപയോഗം ചെയ്യാനുളള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു.