ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ട; ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

തിരുവനന്തപുരം: ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതി നൽകിയത്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിൽ ആവശ്യപ്പെടുന്നത്.

ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ആരോപണൾക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യമാണെന്നും സിദ്ദിഖ് പരാതിയിൽ ആരോപിക്കുന്നു.