നടൻ ജോജു ജോർജിന് പരിക്ക്; അപകടം നടന്നത് സിനിമാ ഷൂട്ടിംഗിനിടെ

തിരുവനന്തപുരം: നടൻ ജോജു ജോർജിന് പരിക്ക്. ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടന്റെ കാൽപാദത്തിന്റെ എല്ലിന് ആണ് പൊട്ടലുണ്ടായത്. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

അപകടം ഉണ്ടായത് ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരിക്കേൽക്കുകയായിരുന്നു. ജോജു ഇന്നലെ രാത്രി കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്.