മണിരത്നത്തിന്റെ ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് നടൻ വിവേക് ഒബ്‌റോയി. മണിരത്‌നത്തിന്റെ സംവിധാനത്തിൽ തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു യുവ. തമിഴിൽ ‘ആയുത എഴുത്ത്’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്കേറ്റ പരിക്കിനേക്കുറിച്ചാണ് താരം തുറന്നു പറഞ്ഞത്.
സിനിമാ ചിത്രീകരണത്തിനിടെ മോട്ടോർ സൈക്കിൾ അപകടത്തിൽപ്പെട്ടു. ഒരു കാലിൽ മൂന്നിടത്ത് പൊട്ടലുണ്ടായി. അജയ് ദേവ്ഗണും അഭിഷേക് ബച്ചനുമാണ് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നത്. തന്റെ കാലിന്റെ അവസ്ഥ കണ്ട് മണിരത്‌നത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് വിവേക് ഒബ്‌റോയി വ്യക്തമാക്കിയത്.
20 വർഷങ്ങൾക്ക് മുൻപായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

