ഫേസ്ബുക്കിൽ ന്യൂഡ് വീഡിയോ; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വിഷ്ണു ഉണ്ണികൃഷ്ണൻ, പരാതി നൽകി

മലയാള നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇൻസ്റ്റഗ്രാമിലൂടെ വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്. ന്യൂഡ് വിഡിയോകളും മറ്റും അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് താരം സൈബർ പോലീസിൽ പരാതി നൽകി. ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയുടെ ലിങ്കും ചോദിച്ച് ആരും വരേണ്ടെന്നും അതിന് താൻ ഉത്തരവാദിയല്ലെന്നും വിഷ്ണു അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൈബർ പോലീസ് വ്യക്തമാക്കി.