പുരസ്കാരങ്ങളോട് വലിയ താല്പര്യമില്ല; ആദ്യ ഫിലിം ഫെയർ അവാർഡ് ലേലം ചെയ്തെന്ന് വിജയ് ദേവരക്കൊണ്ട

ഹൈദരാബാദ് : പുരസ്കാരങ്ങളോട് വലിയ താല്പര്യമില്ലെന്ന് വ്യക്തമാക്കി നടൻ വിജയ് ദേവരക്കൊണ്ട. സർട്ടിഫിക്കറ്റിനോടും അവാർഡിനോടും താല്പര്യമുള്ള വ്യക്തിയല്ല താനെന്ന് താരം പറഞ്ഞു. മികച്ച നടന് ലഭിച്ച ആദ്യ ഫിലിം ഫെയർ അവാർഡ് താൻ ലേലം ചെയ്തെന്നും അവാർഡ് വിറ്റ് കിട്ടിയ പണം സംഭാവന ചെയ്തു എന്നും താരം വ്യക്തമാക്കി. വീട്ടിൽ ഒരു കല്ല് ഇരിക്കുന്നതിനേക്കാൾ നല്ലതാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവാർഡിനോടും സർട്ടിഫിക്കറ്റിനോടും താല്പര്യമുള്ള ആളല്ല താൻ. ചിലത് തന്റെ അമ്മ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ചിലത് താൻ കൊടുത്തു. ഒരു അവാർഡ് സന്ദീപ് റെഡ്ഡി വെങ്കയ്യയ്ക്കാണ് കൊടുത്തത്. തനിക്ക് ലഭിച്ച ആദ്യത്തെ മികച്ച നടനുള്ള അവാർഡ് തങ്ങൾ ലേലം ചെയ്തു അതിലൂടെ ലഭിച്ച പണം സംഭാവന ചെയ്തു. വീട്ടിൽ ഒരു കല്ല് ഇരിക്കുന്നതിനേക്കാൾ നല്ലതാണ് മനോഹരമായ ആ ഓർമ്മ എന്ന് വിജയ് ദേവരക്കൊണ്ട ചൂണ്ടിക്കാട്ടി.