മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് പ്രിയപ്പെട്ടവന് നന്ദി; ഹൃദയം തൊടുന്ന കുറിപ്പുമായി ലെന

തന്റെ ജീവിത പങ്കാളി പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് നന്ദി അറിയിച്ച് സിനിമാ താരം ലെന. മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് ലെന പറഞ്ഞു. ലെനയുടെ പിറന്നാൾ ദിവസം പങ്കുവെച്ച പോസ്റ്റിലായിരുന്നു ഈ പരാമർശം. ലെനയുടെ കുറിച്ച് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ആളുകളാണ് ആശംസകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

മാർച്ച് 18നായിരുന്നു ലെനയുടെ പിറന്നാൾ. പിറന്നാൾ ദിവസം ലെന എഴുതിയ ‘ദ് ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കൂടിയായിരുന്നു. ബെംഗളൂരുവിൽ വെച്ച് നടന്ന ചടങ്ങിൽ പുസ്തകം വാങ്ങാനും ലെനയെ പരിചയപ്പെടാനും ഒരുപാട് എത്തിയിരുന്നു. മനോഹരമായ ഈ പുതിയ ജീവിതം സമ്മാനിച്ചതിന് എന്റെ പ്രിയപ്പെട്ടവന് നന്ദി എന്ന അടിക്കുറിപ്പോടെ റോസ് പൂക്കളുടെ ബൊക്കയും പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ ബർത്ത് ഡേ, ലൗ, ന്യൂ ലൈഫ് എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് ലെന പങ്കുവെച്ചു.

ജനുവരി 17നാണ് ഇന്ത്യൻ എയർഫോഴ്‌സിലെ ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ലെനയും തമ്മിൽ വിവാഹിതരാവുന്നത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യ തലവനാണ് ലെനയുടെ പങ്കാളിയായ പ്രശാന്ത്. ബംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹച്ചടങ്ങിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്.