മുത്തുകൾ കൊണ്ട് എംബ്രോയിഡറി, വില അഞ്ചു ലക്ഷം; ജാന്‍വി കപൂറിന്റെ ഗൗണിന്റെ പ്രത്യേകതകൾ

ഫാഷൻ ലോകത്ത് പലപ്പോഴും ജാൻവി കപൂറിന്റെ ഔട്ട് ലുക്ക് ചർച്ച ചെയ്യപ്പെടാറുണ്ട്. താരം ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പുമെല്ലാം ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു അവാർഡ് ദാന ചടങ്ങിൽ താരം എത്തിയ ലുക്കിനെ കുറിച്ചാണ് ഫാഷൻ ലോകം ഇപ്പോൾ സംസാരിക്കുന്നത്. താരം ധരിച്ചിരുന്ന ഗൗൺ ആയിരുന്നു പ്രധാന ആകർഷണം.

ഗോൾഡൻ നിറത്തിലുള്ള ഗൗൺ ആയിരുന്നു താരം ധരിച്ചിരുന്നത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഡിസൈനർ പ്രബാൽ ഗുരുങ്ങിന്റെ ഔട്ട്ഫിറ്റിലാണ് ജാൻവി അണിഞ്ഞിരുന്നത്. 5.4 ലക്ഷമാണ് ജാൻവി ധരിച്ച ഗൗണിന്റെ വില.

മുത്തുകൾ കൊണ്ട് ഗൗണിൽ എംബ്രോയിഡറി ചെയ്തിട്ടുണ്ട്. പ്ലെൻജിങ് ഹാർട്ട് നെക്ക്‌ലൈൻ ബോഡി ഹക്കിങ് ഗൗണിനു പിറകിൽ ട്യൂൾ ട്രെയിനും നൽകിയിട്ടുണ്ട്. ബൺ ഹെയർസ്റ്റൈലായിരുന്നു മറ്റൊരു പ്രത്യേകത.