28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്. റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് മികച്ച സംവിധായകനുള്ള രജത ചകോരം സ്വന്തമാക്കി. ചിത്രം സൺഡേ. സിനിമയുടെ പ്രമേയം വൃദ്ധദമ്പതിമാരുടെ ജീവിതമാണ്.
മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം മലയാള ചിത്രമായ തടവാണ്. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം സ്വന്തമാക്കി.സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ് മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും. സൻഡേ ഉസ്‌ബെക്കിസ്ഥാൻ സംവിധായികനായ ഷോക്കിറിൻ്റെ ആദ്യ ഫീച്ചർ ഫിലിമാണ്.
സ്പാനിഷ് സംവിധായകൻ ഫെലിപേ കാർമോണയുടെ പ്രിസൺ ഇൻ ദി ആൻഡസിനു മികച്ച മത്സര ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ലഭിച്ചു. ബി 32 മുതൽ 44 വരെയുടെ സംവിധായിക ശ്രുതി ശരണ്യം മികച്ച മലയാള നവാഗത സംവിധായകനുമുള്ള ഫിപ്രസി പുരസ്‌കാരം സ്വന്തമാക്കി.

