ഏക സിവിൽ കോഡ് ; പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യമെന്ത് – ഇ പി ജയരാജൻ

ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. 1985-ൽ നിയമസഭയിൽ പ്രതിപക്ഷമായിരുന്നു സിപിഎം. അന്നത്തെ നിയമസഭാ പ്രസംഗത്തിൽ സിപിഎം സിവിൽ കോഡിനായി വാദിച്ചു എന്നത് തെറ്റാണ്. സിപിഎം സിവിൽ കോഡിന് എല്ലായ്‌പ്പോഴും എതിരാണ്.

അല്ലെങ്കിൽ തന്നെ പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യമെന്താണെന്നും ഇപി ജയരാജൻ ചോദിച്ചു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇ പി ജയരാജിന്റെ വാക്കുകളും ശ്രദ്ധിക്കപ്പെടുന്നത്.