തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒരാൾ മാത്രമാണ് കാറിൽ യാത്ര ചെയ്യുന്നതെങ്കിലും മാസ്‌ക് ഒഴിവാക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.വീടിനുപുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തിൽ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം.
വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ജനങ്ങൾ കൂട്ടം കൂടുന്നതും നിർദ്ദേശങ്ങൾ പാലിക്കാത്തതും പൊലീസ് നിയന്ത്രിക്കും. മാസ്‌ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്നലെ 28,606 കേസുകളെടുത്തു. കൊല്ലം സിറ്റിയിലാണ് കൂടുതൽ കേസുകൾ ; 4896 എണ്ണം. കുറവ് കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ്; 201 വീതം. സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകളും രജിസ്റ്റർ ചെയ്തു.
കാറിൽ ഒറ്റയ്‌ക്ക് പോകുന്നവർക്കും മാസ്‌ക് നിർബന്ധം
കൊവിഡ് പ്രോട്ടോക്കോളിന് വിരുദ്ധമായ ജനക്കൂട്ടം – 5000 രൂപ
കല്യാണ ചടങ്ങുകളിൽ അമിതമായി ആളുകൾ പങ്കെടുക്കുന്നത് – 5000 രൂപ
ധർണ, റാലി തുടങ്ങിയവയിൽ അമിതമായി ആളുകൾ പങ്കെടുക്കുന്നത് – 5000 രൂപ
കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചാൽ – 2000 രൂപ
ശവസംസ്കാര ചടങ്ങുകളിൽ അമിതമായി ആളുകൾ പങ്കെടുക്കുന്നത് – 2000 രൂപ
ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നത് – 2000 രൂപ
നിയമം ലംഘിച്ച് കടകൾ തുറക്കുക – 500 രൂപ
പൊതു ഇടങ്ങളിൽ തുപ്പുന്നത് – 500 രൂപ
സാമൂഹിക അകലം പാലിക്കാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് – 500 രൂപ
സാനിറ്റൈസർ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് – 500 രൂപ
സന്ദർശക രജിസ്റ്റർ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് – 500 രൂപ
മാസ്ക് ധരിക്കാത്തതിന് – 500 രൂപ
സാമൂഹിക അകലം പാലിക്കാത്തതിന് – 500 രൂപ
അനാവശ്യ കാര്യങ്ങൾക്ക് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ സഞ്ചരിച്ചാൽ – 500 രൂപ