മന്ത്രി ജി സുധാകരൻ പരസ്യമായി മാപ്പ് പറയാതെ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. ജീവന് ഭീഷണി ഉള്ളത് കൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ പോലും വരാതിരുന്നതെന്നും മന്ത്രിക്കെതിരെ കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. മന്ത്രിയുടെ പിഎ ആയിരുന്ന തന്റെ ഭർത്താവിനെ ജോലിയിൽ നിന്നും പുറത്താക്കിയത് ജാതി മാറി കല്യാണം കഴിച്ചതുകൊണ്ടാണെന്ന പരാമർശത്തിൽ മന്ത്രി മാപ്പ് പറയണമെന്നും പരാതിക്കാരി പറയുന്നു.
പരാതിയെ തുടര്‍ന്ന് തങ്ങളുടെ ജീവന് ഭീഷണിയുണ്ട്. ജീവിക്കാന്‍ അനുവദിക്കണം. മന്ത്രി മാസങ്ങളായി തങ്ങളെ അപമാനിക്കുകയാണ്. അതിനാലാണ് താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്. വിഷയത്തില്‍ പരാതി നല്‍കിയിട്ടും അവര്‍ക്കുമേലുള്ള പോലീസ് കേസെടുക്കാത്തത് സമ്മര്‍ദ്ദം മൂലമാണ്. തനിക്കും ഭര്‍ത്താവിനും പിന്നില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ അല്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.