ഏക സിവിൽ കോഡ് വിഷത്തിൽ പ്രതിപക്ഷ നേതാവിന് വർഗീയവാദികളുടെ നിലപാടാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ജമാഅത്തെ ഇസ്ലാമിയുടെ നിലപാടാണ് പ്രതിപക്ഷ നേതാവിനെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ സെമിനാറിന് വിളിക്കാതിരുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് കാരണമാണെന്നും, പ്രതിപക്ഷ നേതാവിന് കടുത്ത മാക്സിസ്ററ് വിരോധമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിലെ പല അണികളും ദേശീയ സെമിനാറിനോട് താല്പര്യം പ്രകടിപ്പിക്കുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പോ വോട്ട് ബാങ്കോ ലക്ഷ്യം വച്ചല്ല ഞങ്ങൾ നിലപാടുകൾ എടുക്കുന്നത് എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

