വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു വനിതാ സബ് ഇൻസ്‌പെക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിലുള്ള വനിതാ സബ് ഇൻസ്‌പെക്ടർമാരിൽ (45,600- 95,600) ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സബ് ഇൻസ്‌പെക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ജൂലൈ മൂന്നിനകം ലഭ്യമാക്കണം.

അതേസമയം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് (കാറ്റഗറി നം. 14/2023), ക്ലർക്ക് (By Transfer) (കാറ്റഗറി നം. 15/2023), ക്ലർക്ക് (NCA- VISWAKARMA) (കാറ്റഗറി നം. 23/2023) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂൺ 23ന് രാവിലെ 10.30 മുതൽ 12.15 മണി വരെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. ഈ തസ്തികയുടെ ഒ.എം.ആർ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾ, അവർക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴ് (7) ദിവസം മുമ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം (kdrbtvm@gmail.com) അറിയിക്കണം. പരീക്ഷയുടെ ഹാൾ ടിക്കറ്റ് മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ”എഴുതുവാൻ ബുദ്ധിമുട്ടുണ്ട്” എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in .