തിരുവനന്തപുരം: ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയറുടെ (മെക്കാനിക്) ഒരു താൽക്കാലിക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങിൽ ബി-ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യമോ ഉള്ളവർക്കും മെക്കാനിക്കൽ എഞ്ചിനിയറിങിൽ ഡിപ്ലോമയും കടലിലും, ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും മെയിന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകൾ ജൂൺ 26ന് വൈകിട്ട് 5നകം ലഭിക്കണം. വിലാസം : ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, മണക്കാട് പി. ഒ., കമലേശ്വരം, തിരുവനന്തപുരം.