തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളജുകളിലെ ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ നിയമനം. ഒരു വർഷത്തെ കരാർ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള സർവകലാശാല ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ www.simet.in ലും 0471 2302400 എന്ന നമ്പറിലും ലഭിക്കും.
7 ഒഴിവുകളാണുള്ളത്. 24,040 രൂപയാണ് ശമ്പളം. ജനറൽ വിഭാഗത്തിന് 500 രൂപയും എസ് സി എസ് ടി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 12.

