ലക്ഷദ്വീപിൽ വരുത്തുന്ന മാറ്റങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രിയുടെ വലിയ സ്വപ്നങ്ങളുണ്ട് ;എ.പി അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപിൽ വരുത്തുന്ന മാറ്റങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ സ്വപ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി ബിജെപിയുടെ ദേശീയ നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ഫെയ്സ്ബുക്കിലൂടെയാണ് ഇപ്പോൾ നടക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണെന്ന് അദ്ദേഹം ആരോപിക്കുന്നത്. ലക്ഷദ്വീപിനെ ലോകോത്തര ടൂറിസം കേന്ദ്രമാക്കാനാണ് മോദിയുടെ നീക്കം. കവരത്തിയെ സ്മാർട്ട്സിറ്റിയാക്കും. 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കാണ് കേന്ദ്രത്തിന്റെ നീക്കം.

പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ പുതിയ തീരുമാനങ്ങളെയും അദ്ദേഹം ന്യായികരിക്കുന്നു. എല്ലാം ലക്ഷദ്വീപിന്റെ മുഖം മാറ്റുന്ന വികസനത്തിന് വേണ്ടിയാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതിനുപിന്നിൽ ലക്ഷദ്വീപിൽ രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലീംലീഗ് ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എ.പി. അബ്ദുള്ളക്കുട്ടി ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.