കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ സ്വാഗതം ചെയ്ത് പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി. പൊതുസമൂഹം ഏറെ ചര്‍ച്ച ചെയ്യുകയും ന്യൂനപക്ഷങ്ങള്‍ നിരന്തരമായി ആവശ്യപ്പെടുകയും ചെയ്ത കാര്യമാണിതെന്നും സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തിലേയ്ക്കു കേന്ദ്രീകരിക്കപ്പെടുമ്പോള്‍ മറ്റൊരു വിഭാഗം പിന്തള്ളപ്പെടുകയായിരുന്നുവെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കൂടാതെ, സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ എന്നീ സ്ഥാനങ്ങളിലും പെന്തക്കോസ്ത് സഭയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
2021-05-25

