10,000 സ്ത്രീകൾക്കൊപ്പം അന്തിയുറങ്ങി ; വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻ‍ഡി

ബലാത്സംഗത്തിനു ശേഷം ഒരു യുവതിയോട്, താൻ 10,000 സ്ത്രീകൾക്കൊപ്പം അന്തിയുറങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ‌ ഫ്രഞ്ച് താരം ബെഞ്ചമിൻ മെൻ‍ഡി. ബലാത്സംഗക്കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് മെൻ‍ഡിയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തൽ.

ഈ വർഷം ആദ്യം രണ്ട് സ്ത്രീകളുടെ പരാതിയിൽ മെൻഡിക്കെതിരെ തെളിവുകളില്ലെന്ന് കോടതി വിധിച്ചിരുന്നു. 2017ൽ മൊണോക്കോ വിട്ട ശേഷമാണ് മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നത്. 2018ൽ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും മെൻഡി കളിച്ചിരുന്നു.