ബൈജൂസിനെതിരെ കേന്ദ്ര അന്വേഷണം

വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം. കമ്പനി നടത്തിപ്പിലെ വീഴ്ചകളും കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനഫലങ്ങൾ പുറത്തുവിടാത്ത സാഹചര്യവുമാണ് അന്വേഷണത്തിലേക്ക് നയിച്ചിരിക്കുന്നത്.

2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തനഫല റിപ്പോർട്ട് പുറത്തിറക്കുന്നതിലെ നീണ്ട കാലതാമസം ചൂണ്ടിക്കാട്ടി ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ഡലോയിറ്റും പിൻമാറിയിരുന്നു. എന്നാൽ, അന്വേഷണത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഊഹാപോഹം മാത്രമാണെന്ന് ബൈജൂസിന്റെ MZM ലീഗൽ എൽ.എൽ പി മാനേജിംഗ് പാർട്ണർ സുൽഫിക്കർ മേമൻ വ്യക്തമാക്കി.