തിരുവനന്തപുരം: നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി യുവമോര്‍ച്ച. എസ്എടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ്സ് ബാങ്ക് പൂട്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. ബാലസംഘം ഭരിക്കും പോലെ കോര്പ്പറേഷന് ഭരണം അത്ര കുട്ടിക്കളിയല്ലെന്ന് മേയര്‍ തിരിച്ചറിയണമെന്നും എസ്എടി ആശുപത്രി സൊസൈറ്റിയുടെ കീഴിലുള്ള ഡ്രഗ്സ് ഹൗസ് പൂട്ടാന്‍ മേയര്‍ കാട്ടിയ വ്യഗ്രതയും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ പുതിയ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതുമെല്ലാം മേയറുടെ കഴിവുകേടാണ് തുറന്ന് കാട്ടുന്നതെന്ന് യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന ഡ്രഗ് ഹൗസ് എന്തിനാണ് അടച്ചുപൂട്ടിയതെന്ന് മേയര്‍ വ്യക്തമാക്കണമെന്നും നന്ദു ആവശ്യപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാട്ടി ഡ്രഗ്ഹൗസ് പൂട്ടിക്കാന്് കാണിച്ച ആവേശത്തിന്റെ പകുതി മതിയായിരുന്നു മേയറുടെ മൂക്കിനു താഴെ നടക്കുന്ന വമ്പന്മാരുടെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുക്കാന്‍. ചില നേതാക്കന്മാരുടെ കൈയിലെ കളിപ്പാട്ടം മാത്രമായി മേയര്‍ അധ:പതിച്ചതാണ് തന്റെ പദവിക്കു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മേയറെ പ്രേരിപ്പിക്കുന്നതെന്നും ഡ്രഗ് ഹൗസ് കേന്ദ്രം അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.