ലക്നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ അയോധ്യയില്‍ നിന്ന് യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന് നിലവിലെ എം.എല്‍.എ വേദ് പ്രകാശ് ഗുപ്ത. മുഖ്യമന്ത്രിക്ക് വേണ്ടി സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അയോധ്യയില്‍ മത്സരിക്കുന്നത് ഭാഗ്യമായി കരുതുന്നുവെന്നും പാര്‍ട്ടിയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ പ്രചാരണത്തിനായി മുന്നിലുണ്ടാകുമെന്നും യുപിയില്‍ ബിജെപി ഭരണം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷമാണ് യു.പിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

