പുതിയ സ്വകാര്യതാനയം : ഉപയോക്താക്കളെ നിര്‍ബന്ധിക്കില്ലെന്ന് വാട്‌സാപ്പ് ഹൈക്കോടതിയില്‍

whatsapp

ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം സ്വീകരിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കില്ലെന്ന് വാട്‌സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ പ്രാബല്യത്തില്‍ വരുന്നതുവരെയാണിതെന്ന് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുളള വാട്‌സാപ്പ് കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കമ്പനിക്ക് വേണ്ടി ഹാജരായത്.

കോമ്പറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണത്തില്‍ നിന്നും ഫേസ്ബുക്കിനോ, വാട്‌സാപ്പിനോ സംരക്ഷണം നല്‍കാന്‍ കോടതി തയ്യാറായില്ല. കേസ് ഇനി ജൂലായ് 30ന് വീണ്ടും വാദം കേള്‍ക്കും.