കണ്ണൂര്‍്: കെ കെ ശൈലജയ്ക്ക് പിന്തുണയുമായി പി.ജയരാജന്റെ അനുയായികളുടെ പി.ജെ ആര്‍മി. കഴിഞ്ഞ മന്ത്രിസഭയില്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയമാണെന്നും തീരുമാനം തിരുത്തണമെന്നും ടീച്ചറമ്മയെ തിരികെ വിളിക്കണമെന്നും പിജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീര്‍പ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തില്‍ മുക്കിക്കൊല്ലാതെ പിടിച്ചു നിര്‍ത്താന്‍ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കില്‍ മരണസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടര്‍ഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളില്‍ വേദനയുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഏഴുപേര്‍ മാത്രമാത്രമാണ് ശൈലജയെ പിന്തുണച്ചത്. അതില്‍ സിപിഎം കണ്ണൂര്‍് ജില്ലാ സെക്രട്ടറി എംവി ജയരാജനും ഉള്‍പ്പെടുന്നു. പിജെ ആര്‍മിയുടെ പരാമര്‍ശം കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പിണറായി വിരുദ്ധ ചേരിയില്‍് കൂടുതല്‍ ചര്‍ച്ചകള്‍്ക്ക് വഴിവെയ്ക്കും. പി. ജയരാജനും ഇപി ജയരാജനും ശേഷം പിണറായി വെട്ടിനിരത്തിയ കണ്ണൂരിലെ പ്രമുഖരില്‍ കെകെ ശൈലജ കൂടിവരുന്നത് പിണറായി പക്ഷത്തിന് തലവേദനയാകും.