തിരുവനന്തപുരം: കോട്ടൂര്‍ ആന പരിപാലനകേന്ദ്രത്തില്‍ നാല് വയസുള്ള ഒരു കുട്ടിയാന കൂടി ചരിഞ്ഞു.വൈറസ് ബാധ വ്യാപനത്തെ തുടര്‍ന്ന് സങ്കേതത്തിലെ ആനകള്‍ നിരീക്ഷണത്തിലിരിക്കെയാണ് അര്‍ജുന്‍ ചരിഞ്ഞത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അപൂര്‍വ വൈറസ് ബാധയെ തുടര്‍ന്ന് ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂര്‍വ വൈറസാണ് ഇത്. ഹെര്‍പസ് എന്നാണ് ഈ അപൂര്‍വ വൈറസിന്റെ പേര്. പത്ത് വയസിന് താഴെയുളള ആനകള്‍ക്ക് ഈ വൈറസ് ബാധിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. കണ്ണന്‍ ആമിന എന്നീ കുട്ടിയാനകളാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്.

