നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്

ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കാനൊരുങ്ങി നടന്‍ വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും താരത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

മാത്രമല്ല, റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ കുമാരേശന്‍ അറിയിച്ചു. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച നടന് വന്‍ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു.