സത്യപ്രതിജ്ഞാ സ്റ്റേഡിയത്തില്‍ ജോലിക്കെത്തിയ ഒരാള്‍ക്ക് കോവിഡ്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേണ്ടി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്‌റ്റേഡിയത്തില്‍് നടന്ന ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കൂടി നിരീക്ഷണത്തിലാക്കി.
സംസ്ഥാനത്തെ ലോക്ഡൗണ്‍ സാഹചര്യത്തിലും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ സാഹചര്യത്തിലും ചടങ്ങുകള്‍ ഓണ്‍ലൈനാക്കാതെ 500 പേര്‍ക്ക് പ്രവേശനം നല്‍കി സത്യപ്രതിജ്ഞ നടത്തുന്നതിനെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.