കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല : കേരളത്തില്‍ മുമ്പത്തേക്കാള്‍ വലിയ ത്രികോണ മത്സരം നടക്കുന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതാണ് കനത്ത പോളിംഗ് ഉണ്ടാവാന്‍ കാരണമെന്നും റിസള്‍ട്ട് സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ എന്ന് പറയണമെങ്കില്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ഭരണമാറ്റമുണ്ടാകണമെന്ന സന്ദേശം നല്‍കിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായിപ്പോയെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഈ സമയത്ത് പറയുന്നതിനേക്കാള്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. എങ്കില്‍ അതിന് വേണ്ട ഫലം ലഭിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.