പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യണം, പ്രധാനമന്ത്രിക്ക് ഐഎംഎയുടെ കത്ത്

ന്യൂഡല്‍ഹി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യാനുള്ള അനുമതിക്കായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പ്രതിരോധകുത്തിവയ്പ് ഊര്‍ജ്ജിതമാക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നത്. വാക്‌സിന് വിതരണത്തിനായി കൂടുതല്‍ സ്വകാര്യ ക്ലിനിക്കുകളേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തണണെന്നും ഇത് വാക്‌സിന് യജ്ഞത്തിന് കരുത്ത് പകരമെന്നും കത്തില്‍ പറയുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം, സിനിമ തീയറ്റര്‍്, സാംസ്‌കാരിക-മതപരമായ ചടങ്ങുകള്‍, കായിക പരിപാടികള്‍് എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തിലുണ്ട്.