തൃശൂര്‍: കോവിഡ് പ്രതിരോധവാക്‌സിന്‍ അടുത്തുണ്ടെങ്കില്‍ കണ്ടെത്താന്‍ വാക്‌സിന്‍ ബെല്‍ റെഡി. തിരുവനന്തപുരത്തെ ബഹുരാഷ്ട്ര കമ്പനിയില്‍ സീനിയര്‍ സോഫ്‌ട്വെയര്‍ എന്‍ജിനിയറായ പഴയന്നൂര്‍ സ്വദേശി ടി.ആര്‍. വിനോദ് തയ്യാറാക്കിയ വെബ്‌സൈറ്റില്‍ [https://vaccinebell.in ] സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനം, ജില്ല, ആശുപത്രി (ആരോഗ്യകേന്ദ്രം) എന്നിവ നല്‍കി വേണം രജിസ്റ്റര്‍ ചെയ്യാന്‍.കൊവിന്‍ വെബ്‌സൈറ്റ് വഴിയോ ആരോഗ്യസേതു ആപ് വഴിയോ വാക്‌സിന്‍ ബുക്ക് ചെയ്തവര്‍ക്കും വാക്‌സിന്‍ സ്റ്റോക്കുണ്ടോയെന്നറിയാന്‍ കഴിയില്ല.
എന്നാല്‍ വാക്‌സിന്‍ ബെല്ലില്‍ മൊബൈല്‍ നമ്പരോ ഇ-മെയില്‍ വിലാസമോ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതോടെ ആരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനെത്തിയാല്‍ സന്ദേശം ലഭ്യമാകും. രണ്ട് ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങളിലെ വാക്‌സിന്‍ ലഭ്യതയെക്കുറിച്ച് അറിയണമെങ്കില്‍ അത്തരത്തിലും രജിസ്റ്റര്‍ ചെയ്യാം. സൗജന്യമായാണോ വാക്‌സിന്‍ ലഭിക്കുന്നതെന്നും എത്ര ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ടെന്നും രജിസ്റ്റര്‍ ചെയ്ത വ്യക്തിക്ക് വാട്‌സ്ആപ്പിലൂടെയോ ഇ-മെയിലിലൂടെയോ സന്ദേശം ലഭിക്കും.

