വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

vaccine

തിരുവനന്തപുരം: 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഒറ്റ വിഭാഗമായി കണക്കാക്കി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, ഗുരുതര രോഗികള്‍ അടക്കമുള്ള മുന്‍ഗണനാ ഗ്രൂപ്പുകള്‍ നിലനില്‍ക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വാക്‌സിന്‍ സൗജന്യ വിതരണം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍്ക്കാരിന്റെ ഇത്തരമൊരു തീരുമാനം.

ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി വാക്‌സിന് വിതരണം ഊര്‍ജിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൂന്നാം തരംഗത്തിന് മുന്‍പ് നിബന്ധനകള്‍ എടുത്ത് കളഞ്ഞ് എല്ലാവര്‍ക്കും വാക്‌സിന് എളുപ്പം എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.