കടംപെരുകി ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് വിഡി സതീശന്‍

കൊച്ചി: കടക്കെണിയില്‍പ്പെട്ട് ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രണ്ട് നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വിദഗ്ദരുമായി തീരുമാനിച്ച് അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും കൊവിഡുമായി ബന്ധപ്പെട്ട് പാക്കേജ് പ്രഖ്യാപിക്കണമെന്നും വായ്പാ റിക്കവറി നിര്‍ത്തി വെക്കാന്‍ ബാങ്കുകളുടെ യോഗം വിളിക്കാന്‍ തയ്യാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. പണം തിരികെ അടയ്ക്കാത്തതിന് സഹകരണ ബാങ്കുകള്‍ അടക്കം റിക്കവറി നോട്ടീസ് പതിപ്പിക്കുകയാണ്.