വിവാദമരംമുറി : പൂര്‍ണഉത്തരവാദിത്വം മന്ത്രിമാര്‍ക്കെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: വിവാദ മരംമുറിയുടെ പൂര്‍ണ ഉത്തരവാദിത്വം മന്ത്രിമാര്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമപരിശോധന നടത്താതെ ഉത്തരവിറക്കിയതിന് മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി ഉത്തരവ് ഇറക്കിയതെന്നായിരുന്നു മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വിശദീകരിച്ചത്.കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയതെന്നും ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥര്‍ തടസമുണ്ടാക്കരുതെന്ന നിര്‍ദ്ദേശമാണ് നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.