ഇടുക്കി: മരം മുറി വിവാദത്തില്‍ കര്‍ഷകര്‍ക്കെതിരെ കേസെടുക്കണമെന്ന നിലപാട് സര്‍ക്കാരിന് ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എന്നാല്‍, അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്. അങ്ങനെ നോക്കിയാല്‍ ഇടുക്കിയില്‍ മാത്രം അഞ്ഞൂറിലധികം കര്‍ഷകര്‍ക്കെതിരെ കേസ് എടുക്കേണ്ടി വരും. രാജകീയ മരങ്ങള്‍ മുറിച്ചവരും ഈ പട്ടികയില്‍ ഉണ്ട്. എന്നാല്‍ കര്‍ഷകര്‍ക്കെതിരെയുള്ള വനംവകുപ്പിന്റെ നീക്കത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് എതിര്‍പ്പറിയിച്ചു.അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാണ്.
2021-07-15

