മരം മുറി വിവാദം : ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുതുക്കി

tree

തിരുവനന്തപുരം: മരം മുറി വിവാദത്തിലെ രേഖകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ച് നടപടി എന്നായിരുന്നു മുന്‍ ഉത്തരവ്. വിവാദമായ മരംമുറിയുടെ ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അണ്ടര്‍ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സര്‍വീസ് എന്‍ട്രിയാണ് കഴിഞ്ഞ ദിവസം പിന്‍വലിച്ചത്.
റവന്യു സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് തിരുത്തിയ ഉത്തരവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പട്ടയവിതരണത്തില്‍ ശാലിനി നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചായിരുന്നു ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.മരംമുറി വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം രേഖകള്‍ നല്‍കിയതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ശാലിനി അവധിയില്‍ പ്രവേശിച്ചിരുന്നു.