തിരുവനന്തപുരം : കേരളത്തിലേക്ക് വീണ്ടുമൊരു ചുഴലിക്കാറ്റ് കൂടിയെത്തുമെന്ന് മുന്നറിയിപ്പ.് മെയ് 22 ന് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. ഇത് 72 മണിക്കൂറില്‍ ശക്തിപ്രാപിച്ച് 26-ന് പശ്ചിമബംഗാള്‍-ഒഡീഷ തീരത്തെത്തും.ചുഴലിക്കാറ്റായാല്‍ യാസ് എന്നായിരിക്കും അറിയപ്പെടുക. സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകും. യാസ് രൂപപ്പെട്ടാല്‍ തൊട്ടടുത്ത ദിവസം മുതല്‍് മഴ വടക്കന്‍് കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.അതേസമയം, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ച ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ സഹായധനം നല്‍കും.ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 45 പേര്‍ ഗുജറാത്തില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.
2021-05-20

