പാലക്കാട്: പത്ത് വര്‍ഷം കാമുകിയെ ഒളിപ്പിച്ച് താമസിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്നും സജിതയും റഹ്മാനും പറഞ്ഞത് ശരിയാണെന്നും പൊലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ വനിതാ കമ്മിഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പൊലീസ് ചൂണ്ടിക്കാട്ടുന്നത്. നെന്മാറ സി ഐയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.അതേസമയം, വനിതാ കമ്മിഷന് എന്തിനാണ് റഹ്മാനെതിരെ കേസെടുത്തതെന്ന് സജിത ചോദിച്ചു.’ഇനിയെങ്കിലും ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം.
എന്റെ ഇക്കയുടെ പേരില്‍ വനിതാ കമ്മിഷന് കേസെടുത്തു. എന്തിന് കേസെടുത്തെന്ന് എനിക്കറിയണം. എന്റെ ഇഷ്ടത്തോടെയാണ് അവിടെ ജീവിച്ചത്. ഞാന്‍ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. വനിതാ കമ്മിഷന് എന്ന് പറയുന്നത് വനിതകളെ സംരക്ഷിക്കാനാണെന്ന് പറയുന്നു. ഇക്ക ഇല്ലെങ്കില്‍ ആരെങ്കിലും എന്നെ സംരക്ഷിക്കുമോ? ഇക്കയാണ് എന്റെ സംരക്ഷണം.’-സജിത പറഞ്ഞു.

