പട്‌ന : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടേണ്ട പ്രതിപക്ഷ സഖ്യത്തിന്റെ അടിത്തറ കോണ്‍ഗ്രസ് ആകണമെന്നും കോണ്‍ഗ്രസ് രഹിത പ്രതിപക്ഷ മുന്നണിയെക്കുറിച്ചു സങ്കല്‍പിക്കാനാകില്ലെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കോണ്‍ഗ്രസിനെ ഒഴിവാക്കി പ്രാദേശിക കക്ഷികളുടെ മുന്നണിയുണ്ടാക്കാനുള്ള നീക്കങ്ങളെക്കുറിച്ചു പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ മറുപടി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളില്‍ ഇരുനൂറിലേറെയും ബിജെപിയും കോണ്‍ഗ്രസുമായി നേരിട്ടുള്ള മല്‍സരമാണെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ട സമയമായെന്നും തേജസ്വി പറഞ്ഞു. കോണ്‍ഗ്രസിനു പുറത്തു നിന്നാണു നേതൃത്വമെങ്കില്‍ അക്കാര്യം കൂടിയാലോചിച്ചു തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

