തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്കും കുടുംബക്കാര്‍ക്കും വിതരണം ചെയ്യുന്നതിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ നിന്ന് ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ നേരിട്ട് രണ്ടുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങി.ഒരു ഡോസിന് 790 രൂപ നിരക്കില്‍ ലഭിച്ച വാക്്‌സിന്‍ ജീവനക്കാര്‍ക്ക് സൗജന്യമായാണ് വിതരണം ചെയ്യുക.
ആദ്യ ബാച്ചില്‍ 25,000 ഡോസുകള്‍ എട്ടിന് വിമാന മാര്‍ഗം തിരുവനന്തപുരത്തെത്തും. ഈ മാസം 10 മുതല്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐ.ടി ജീവനക്കാര്‍ക്ക് കൊവിഡ് ചികിത്സയ്ക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കുമായി ആശുപത്രി വിപുലമായ സൗകര്യങ്ങളാണ് ടെക്‌നോപാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ടെക്‌നോപാര്‍ക്ക് ക്ലബ്ഹൗസ് 35 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇവിടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം മുഴുവന്‍ സമയവും ലഭ്യമാണ്.