പരാതി നല്‍കിയിട്ടും നടപടിയില്ല, കേരള പൊലീസിനെതിരെ മുന്‍ ഡിജിപി ശ്രീലേഖ

തിരുവനന്തപുരം: കേരള പൊലീസിനെ വിമര്‍ശിച്ച് മുന്‍ ഡിജിപി ശ്രീലേഖ. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി നേരിട്ട് വിളിച്ച് പറഞ്ഞു.ഇമെയില്‍ അയച്ചു. എന്നിട്ടും യാതൊരു നടപടിയുമില്ലെന്നാണ് ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്ക് വച്ചിരിക്കുന്നത്.

ശ്രീലേഖ ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അല്പം മുന്‍പ് ഇംഗ്ലീഷ് ഭാഷയില്‍ ഞാന്‍ ഇട്ട പോസ്റ്റ് പലര്‍ക്കും വായിക്കാന്‍ പറ്റിയില്ല, അതിന്റെ മുഴുവന്‍ പേജ് ഫോണില്‍ കാണാന്‍ ആകുന്നില്ല, ആര്‍ക്കും മനസ്സിലായില്ല എന്നും മറ്റും പലരും പറഞ്ഞു.
നാല് മാസം മുന്‍പ് വരെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ, ഡിജിപി റാങ്കില്‍ വിരമിച്ചു, എന്നിട്ടും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നും പരാതി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും, ഇമെയില്‍ മുഖാന്തിരം എഴുതി കൊടുത്തിട്ടും 14 ദിവസം കഴിഞ്ഞും യാതൊരു നടപടിയുമില്ല. ഇതില്‍ വിഷമം തോന്നി ഇട്ട ഫേസ്ബുക്ക് പോസ്റ്റായിരുന്നു.
ഏപ്രില്‍് 6 ന് ഓണ്‍ലൈന്‍ ആയി ഒരു ബ്ല്യൂടുത്ത് ഫെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തു. ക്യാഷ് ഓണ്‍ ഡെലിവറി എന്ന രീതിയില്‍ അത് പൈസ പോകാതിരിക്കാനായി സൂക്ഷിച്ചു ചെയ്തതായിരുന്നു. 14 നു ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞു, പാര്‍സല്‍് ഇപ്പോള്‍ കൊണ്ട് വരും, രൂപ ഗേറ്റിനടുത്തു കൊണ്ട് വരണം, കോവിഡ് ആയതിനാല്‍ അകത്തു വരില്ല എന്ന്. ഞാന്‍ ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായതിനാല്‍ രൂപ വീട്ടിലെ സഹായിയെ ഏല്പിച്ച ശേഷം പാര്‍സല്‍ വന്നാല്‍ ഉടന്‍ തന്നെ എനിക്ക് തരണമെന്ന് പറഞ്ഞു.
ഉച്ചക്ക് 12 മണിയോടെ പാര്‍സല്‍ എനിക്ക് കിട്ടി, അപ്പോള്‍ തന്നെ എനിക്ക് പന്തികേട് മനസ്സിലായി ഞാന്‍ ശ്രദ്ധയോടെ അത് തുറന്നു. ഉള്ളില്‍ പൊട്ടിയ പഴയ ഹെഡ്‌ഫോണ്‍ ആയിരുന്നു. അപ്പോഴേക്കും കാശുമായി പയ്യന് പോയിരുന്നു. ഉടന്‍ തന്നെ ഞാന്‍ അവന്‍ വിളിച്ച നമ്പറില്‍ തിരികെ വിളിച്ചു സ്വയം പരിചയപ്പെടുത്തി, പാര്‍സല്‍ എടുത്തു കാശ് തിരികെ നല്കാന്‍ പറഞ്ഞു. അവന്‍ പുച്ഛത്തോടെ മറുപടി പറഞ്ഞു, പോയി പോലീസില് പരാതി കൊടുക്കൂ, എന്ന്! കൂട്ടത്തില് പറയുകയും ചെയ്തു- എങ്കിലും കാശ് നിങ്ങള്‍ക്ക് തിരികെ കിട്ടില്ല, എന്ന്! നിമിഷനേരത്തില്‍ ഞാന്‍ മ്യൂസിയം ഇന്‍്‌സ്‌പെക്ടറെ ഫോണ്‍ ചെയ്തു. അദ്ദേഹം ഏതോ വലിയ കേസിന്റെ തിരക്കിലാണ് എന്ന് പറഞ്ഞു.
കുറ്റം പറയരുതല്ലോ, ആ ഉദ്യോഗസ്ഥന് എന്നെ തിരികെ വിളിച്ചു. ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന് തന്നെ കാശുമായി പോയവനെ വിളിപ്പിച്ചാല് അവന്‍ പാര്‍സല്‍ എടുത്തു എന്റെ രൂപ തിരികെ നല്കുമെന്നും പറഞ്ഞു. കേരള പോലീസ് വെബ്‌സൈറ്റ് നോക്കി മ്യൂസിയം സിഐ ക്ക് ഇമെയില്‍ പരാതിയും അയച്ചു. അതൊപ്പം ഇയര്‍ഫോണ്‍ ഓര്‍ഡര്‍ ചെയ്ത വെബ്‌സൈറ്റ് -ലേക്കും പാര്‍സല്‍ ഡെലിവര്‍് ചെയ്ത ഇ കാര്‍ട്ട് എന്ന സ്ഥാപനത്തിലേക്കും പരാതികള്‍ അയച്ചു. അതെല്ലാം വീണ്ടും സിഐയ്ക്കു അയച്ചു കൊടുത്തു. രണ്ടാഴ്ച ഒരു വിവരവും ഇല്ലാതെ പോയി.