ന്യൂഡല്‍ഹി: മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരസൂചന പൗരത്വം(ഓണററി സിറ്റിസണ്‍ഷിപ്പ്) നല്‍കാനൊരുങ്ങി ഇസ്രയേല്‍.ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പറഞ്ഞു. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് ഇസ്രയേലിലെ ജനങ്ങള്‍ കാണുന്നതെന്ന് ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞാഴ്ചയാണ് ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസ് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇടുക്കി സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടത്. ഏഴ് വര്ഷമായി സൗമ്യ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്.അഷ്‌കലോണിലെ ഒരു വീട്ടില്‍ വൃദ്ധയെ പരിചരിച്ചുവരികയായിരുന്നു.
2021-05-23