തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് കാലുവാരല്‍ ഭയന്നാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. സോണിയാഗാന്ധിയോടാണ് മുല്ലപ്പള്ളിയുടെ തുറന്നുപറച്ചില്‍. ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തുവെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പാര്‍ട്ടി അദ്ധ്യക്ഷയെ അറിയിച്ചിട്ടുണ്ട്.
2021-05-29

