ഇടുക്കി: ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ആവശ്യമായ ഇടപെടല്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്ന് മന്ത്രി എം.എം. മണി. മാത്രമല്ല, സൗമ്യയുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഇസ്രയേല്‍ കൊടുത്തില്ലെങ്കില്‍ അതിന് വേണ്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. ജില്ലാ കളക്ടര്‍ക്ക് ഒപ്പം സൗമ്യയുടെ ഇടുക്കി കീരിത്തോട്ടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൃതദേഹം നിലവില്‍ ടെല്‍ അവിവിലെ ഫോറന്‍സിക് ലാബ് ഇന്റ്റിയൂട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
2021-05-13

