ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് അനധികൃത നിയമനം : നീക്കത്തിന് തിരിച്ചടി

തിരുവനന്തപുരം: ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയില്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ വിശദീകരണം തേടി. കണ്ണൂര്‍ സര്‍വകലാശാലയില്‍ യുജിസിയുടെ എച്ച് ആര്‍ ഡി സെന്ററില്‍് പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തികയിലേക്ക് 30 പേരെ ഏപ്രില്‍ 16 നാണ് ഓണ്‍ലൈനായി ഇന്റര്‍വ്യൂ നടത്തിയത്. ഷംസീറിന്റെ ഭാര്യയെ കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിന് ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നവരുടെ സ്‌കോര്‍ പോയിന്റ് കുറച്ചതായി പരാതിയുണ്ടായിരുന്നു.
സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി പരാതിയില്‍ ആവശ്യപ്പെട്ടു.