സെക്രട്ടറിയേറ്റില്‍ അഞ്ച് പേര്‍ക്ക് സ്ഥലംമാറ്റം

tree

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് സ്ഥലംമാറ്റം. മൂന്നു വര്‍ഷം വകുപ്പില്‍ പൂര്‍ത്തിയാക്കിയവരെയാണ് സഥലം മാറ്റിയത്.

മരംമുറി ഫയലുകള്‍ വിവരാവകാശം വഴി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയെയും മറ്റൊരു വകുപ്പിലേക്ക് മാറ്റി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജെ ബെന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കാണ് മാറ്റിയത്.

2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച എല്ലാവര്‍ക്കും എതിരെ കേസെടുക്കാനാണ് വനംവകുപ്പിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് മൂന്നാര്‍ ഡിഎഫ്ഒ നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.