സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പുതിയ ഭവന വായ്പ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. മാര്‍ച്ചില്‍ എസ്ബിഐ വായ്പകള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കിയിരുന്നു. എച്ച്ഡിഎഫ്‌സി ലിമിറ്റഡും മികച്ച ഓഫറുകളോടെയാണ് കഴിഞ്ഞ മാസം വായ്പകള്‍ നല്‍കിയിരുന്നത്. വായ്പകളുടെ പ്രാരംഭ പലിശ നിരക്ക് 6.7 ശതമാനമായിരുന്നു. ഈ ഓഫറും 2021 മാര്‍ച്ച് 31 ന് അവസാനിച്ചു.
പഞ്ചാബ്, സിന്ധ് ബാങ്ക് (6.65 ശതമാനം), ഐസിഐസിഐ ബാങ്ക് (6.70 ശതമാനം), ബാങ്ക് ഓഫ് ബറോഡ (6.75 ശതമാനം) എന്നിവയാണ് നിലവില്‍ വായ്പാ പലിശ നിരക്കുകള്‍ കുറവുള്ള ചില ബാങ്കുകള്‍.കാര്‍, സ്വര്‍ണ പണയ, വ്യക്തിഗത വായ്പകളുടെ പ്രോസസിങ് ഫീസില്‍ 100 ശതമാനം ഇളവും ബാങ്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ചിരുന്നു.ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോര്‍, വായ്പ തുക എന്നിവയുടെ അടിസ്ഥാനത്തില്‍ പലിശനിരക്കിന് 10 ബിപിഎസ് വരെ പ്രത്യേക ഇളവുകളും ബാങ്ക് നല്‍കിയിരുന്നു.ആനുകൂല്യങ്ങളില്‍ ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.